മദ്യ നിരോധന സമരവുമായി ക്ഷേത്ര സംരക്ഷണ സമിതി

തൃശൂർ: മദ്യനയത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ‍കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഡോ. ശ്രീഗംഗ യോഗദത്തൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതിമത രാഷ്ട്രീയ പരിഗണനകൾക്കപ്പുറം മദ്യനിരോധനത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രക്ഷോഭങ്ങൾക്ക് കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി ഭാരവാഹികൾ മുൻനിരയിലുണ്ടാകും. മദ്യാസക്തിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ തുടരുന്നത്. ബോധവത്കരണത്തിലൂടെ ഉപയോഗം കുറക്കാമെന്നത് അപ്രായോഗിക നിലപാടാണ്. മദ്യസേവ ശീലിച്ചവരുടെ പീഡനം സഹിക്കേണ്ടി വരുന്ന വീട്ടമ്മമാരുടെയും കുട്ടികളുടെയും അവസ്ഥ എത്രമാത്രം ദുഷ്കരമാകുന്നുവെന്ന തിരിച്ചറിവ് സർക്കാറിനുണ്ടാവുന്നില്ല. മദ്യപാനം ഉൾെപ്പടെ ശീലങ്ങളിൽപെട്ടവരുടെ മനസ്സ് മാറ്റാൻ എല്ലാ ക്ഷേത്രങ്ങളിലും അഖണ്ഡനാമയജ്ഞം നടത്തും. മദ്യം നിരോധിക്കാൻ സെക്രേട്ടറിയറ്റ് ധർണ നടത്തും. മാതൃസമിതി വൈസ് പ്രസിഡൻറ് പ്രേമലത, ജനറൽ സെക്രട്ടറി സുശീല ജയൻ, ട്രഷറർ പുഷ്പ പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.