പാറളം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം

ചേർപ്പ്: പാറളം കുടുംബാരോഗ്യ കേന്ദ്രം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സന്ദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. ലാബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള ഉദ്ഘാടനം ചെയ്തു. പൊതു ജനാരോഗ്യ വിഭാഗം ജില്ല പഞ്ചായത്ത് അംഗം പി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ. സാഹിദ പദ്ധതി വിശദീകരിച്ചു. ടി.ജി. വിജയൻ, എ.ആർ. ജോൺസൺ, ആശാ മാത്യു, ഡോ. മേജർ സതീശൻ, സെബി ജോസഫ് പെല്ലിശേരി, എം. സേതുമാധവൻ, അജയൻ, ധർമരാജൻ, പി.വി. ജിജീഷ്, പി.ഒ. ജേക്കബ് എന്നിവർ സംസാരിച്ചു. പിടിക്കപറമ്പ് പൂരം ഇന്ന് ചേർപ്പ്: ആറാട്ടുപുഴ പൂരത്തി​െൻറ ഭാഗമായി പിടിക്കപറമ്പ് പൂരം ഇന്ന് നടക്കും. ചാത്തക്കുടം ശാസ്താവ് ഒമ്പത് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചെത്തും. പഞ്ചാരിമേളത്തോടെയാണ് എഴുന്നള്ളിപ്പ്. പൂരത്തിന് ശേഷം രാവിലെ ഒമ്പതോടെ പിടിക്കപറമ്പ് പാടത്ത് ആനയോട്ടം നടക്കും. ആസ്വാദകരുടെ മനംനിറച്ച് പെരുവനം പൂരം ആഘോഷിച്ചു ചേർപ്പ്: ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയേകി പാണ്ടി പഞ്ചാരിമേള വിസ്മയത്തോടെ പെരുവനം പൂരം ആഘോഷിച്ചു. കലാശേരിഷാരിക്കൽ ഭഗവതിയുടെ പൂരത്തോടെ തുടക്കം കുറിച്ചു. പെരുവനം ശങ്കരനാരായണൻ മാരാരുടെ പ്രമാണത്തിൽ നടന്ന മേളത്തിൽ എറണാകുളം ശിവകുമാർ തിടമ്പേറ്റി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളത്തിന് നിരവധിയാളുകൾ സാക്ഷിയായി. മേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പഞ്ചവാദ്യം കലാശിച്ചു. തുടർന്ന് ഏഴ് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം നടന്നു. 11 ആനകളുടെ അകമ്പടിയോടെ പെരുവനം വിളക്ക് ക്ഷേത്രത്തിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.