തൃശൂർ: ജില്ലയിലെ കെട്ടിട നികുതി പിരിവില്‍ വന്‍ വർധന. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് ജില്ലയിലെ കെട്ടിട നികുതി പിരിവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 86 പഞ്ചായത്തുകളിലായി 80 ശതമാനം വസ്തുനികുതി പിരിവ് ഇതിനകം കഴിഞ്ഞു. സംസ്ഥാന ശരാശരി 63 ശതമാനമാണ്. 31 നകം നികുതി അടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പിഴപ്പലിശ ഒഴിവാക്കിയതു കൊണ്ടു കൂടിയാണ് ഈ വർധന. പഞ്ചായത്തുകള്‍ ഇതുവരെ 52 കോടി രൂപയാണ് നികുതി ഇനത്തില്‍ പിരിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പത് പഞ്ചായത്തുകള്‍ ഒരു കോടി രൂപക്ക് മുകളിൽ പിരിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പഞ്ചായത്ത് മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്. നിലവില്‍ 55 പഞ്ചായത്തുകള്‍ 80 ശതമാനത്തിനു മുകളിലും 30 എണ്ണം 90 ശതമാനത്തിനു മുകളിലും നികുതി പിരിച്ചു. മൂന്ന് പഞ്ചായത്തുകളാണ് നൂറുശതമാനം ലക്ഷ്യം കൈവരിച്ചത്. മാര്‍ച്ച് 31നകം 30 പഞ്ചായത്തുകള്‍ക്ക് നൂറുശതമാനം വസ്തുനികുതി പിരിവ് കൈവരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് പഞ്ചായത്തുകള്‍ക്കു മാത്രമെ ഈ നേട്ടം കൈവരിക്കാനായുള്ളൂ. മൊബൈല്‍ ഫോണ്‍ വഴിയും നികുതി അടക്കാനുള്ള സൗകര്യം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ ഉള്‍പ്പെടെ നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി, ജപ്തി, പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞു. പിഴപ്പലിശ ഒഴിവാക്കിയ സാഹചര്യത്തില്‍ നികുതി അടക്കാനുള്ളവര്‍ 31 നകം തന്നെ നികുതി അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.