യുവപ്രതിഭ പുരസ്കാര വിതരണം നാളെ

തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാര വിതരണം ശനിയാഴ്ച നടക്കുമെന്ന് യുവജന ബോർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് ടൗൺ ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലതല ക്ലബുകൾക്കുള്ള പുരസ്കാര വിതരണം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. ദൃശ്യമാധ്യമം, അച്ചടി മാധ്യമം, ശാസ്ത്രം, ഫൈൻ ആർട്സ്, സംരംഭകത്വം, സാമൂഹിക പ്രവർത്തനം, സാഹിത്യം, കൃഷി, കായികം എന്നിവയിൽ വ്യക്തിഗത പുരസ്കാരവും ജില്ലതല യൂത്ത് ക്ലബുകൾക്കുള്ള അവാർഡുമാണ് വിതരണം ചെയ്യുക. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിനു ശേഷം പെരുമ്പിലാവ് പതി ഫോക്ക് അക്കാദമിയുടെ നാടൻ കലാസന്ധ്യ നടക്കും. ബോർഡ് ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ ബി. ഷീജയും യൂത്ത് കോഒാഡിനേറ്റർ ഒ.എസ്. സുബീഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.