തൃശൂർ: അതിരൂപത 21ാം ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുഖ്യപദയാത്ര രാവിലെ ഏഴിന് ലൂർദ് കത്തീഡ്രൽ പള്ളിയിൽ നിന്ന് തുടങ്ങും. അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് കത്തീഡ്രൽ വികാരി ഫാ. ജോസ് ചാലക്കന് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും. ഒല്ലൂർ, പഴുവിൽ, വേലൂർ, വടക്കാഞ്ചേരി, ഏരുമപ്പെട്ടി, െകാട്ടേക്കാട്, മറ്റം, കണ്ടശാംകടവ്, വലപ്പാട് എന്നീ മേഖലകളിൽ നിന്നുള്ള ഉപപദയാത്രകളും പാലയൂരിലേക്ക് പുറപ്പെടും. ഉച്ചക്ക് രണ്ടിന് പഞ്ചാരമുക്കിൽ നിന്ന് സെൻറ് തോമസ് നഗറിലെത്തുന്ന മുഖ്യ പദയാത്രക്ക് മോൺ. ജോർജ് കോമ്പാറയും ചാവക്കാട് സംഗമിക്കുന്ന വടക്കുപടിഞ്ഞാറൻ മേഖലപദയാത്രക്ക് മോൺ. തോമസ് കാക്കശേരിയും നേതൃത്വം നൽകും. ഉച്ചക്ക് 2.30 ന് പാലയൂർ തീർഥകേന്ദ്രത്തിലെ പൊതുസമ്മേളനം ആഗ്ര ആർച്ച് ബിഷപ് റവ. ഡോ. ആൽബർട്ട് ഡിസൂസ ഉദ്ഘാടനം ചെയ്യും. തൃശൂർ അതിരൂപത െമത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് സമൂഹബലി. വർക്കിങ് ചെയർമാൻ ഫാ. ജോസ് പുന്നോലിപറമ്പിൽ, ജനറൽ കൺവീനർ ഫാ. ജോഷി ആളൂർ, ഫാ. നൈസൻ ഏലന്താനത്ത്, ജോർജ് ചിറമ്മൽ, സി.ജി. ജയ്സൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.