തൃശൂർ: തൃശൂരിൽ പ്രവർത്തിക്കുന്ന സഹകരണ പെൻഷൻ ബോർഡ് റീജനൽ സെൻറർ മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ മനുഷ്യാവകാശ കമീഷൻ നിർദേശം. സഹകരണ വകുപ്പ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. പെൻഷണേഴ്സിെൻറ പരാതിയിലാണ് കമീഷൻ നടപടി. നേരത്തെ നൽകിയ റിപ്പോർട്ട് ഔദ്യോഗികമെന്നതിന് വ്യക്തതയില്ലാത്തതിനാൽ കമീഷൻ സ്വീകരിച്ചില്ല. ജോ. രജിസ്ട്രാർക്ക് വേണ്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതും ഔദ്യോഗിക ചിഹ്നങ്ങളോ അടയാളങ്ങളോ ഇല്ലാതെയായിരുന്നു റിപ്പോർട്ട്. റീജനൽ ഓഫിസ് മാറ്റുന്നത് ആയിരക്കണക്കിന് പെൻഷൻകാരെ ബാധിക്കുമെന്നും ഓഫിസ് നിലനിർത്തണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ വീണ്ടും വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.