ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂൾ 94ാം വാർഷികാഘോഷ ഭാഗമായി പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ കരൾ രോഗ നിർണയ ക്യാമ്പും സെമിനാറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലിഷ മത്രംക്കോട്ട് അധ്യക്ഷത വഹിച്ചു. കരൾ രോഗവിദഗ്ധൻ റിട്ട. പ്രഫ. കെ.ടി. ഷേണായി, ഡോ. ലീന, ഡോ. ദിൽസ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കൗൺസിലർ ഹസീന, അധ്യാപകരായ കെ.കെ. ശ്രീകുമാർ, എം.പി. ഇഖ്ബാൽ, ജിതിൻ, ഗിരിജ, എം.എസ്. ശ്രീവത്സൻ, സുനില, ഒ.എസ്.എ പ്രസിഡൻറ് എം.എസ്. ശിവദാസ്, സെക്രട്ടറി ഷംസു തിരുവത്ര, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഷാഹുൽ, ലിഷ, ഹസീസ്, മാനേജർ കെ.കെ. പ്രധാൻ എന്നിവർ പങ്കെടുത്തു. പതാകദിനാചരണം ചാവക്കാട്: ഐ.എൻ.ടി.യു.സി ജില്ല സമ്മേളനത്തിെൻറ ഭാഗമായി ചാവക്കാട് മണ്ഡലം കമ്മിറ്റി പതാകദിനം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ഗുരുവായൂര്‍ റീജനല്‍ പ്രസിഡൻറ് എം.എസ്. ശിവദാസ് പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡൻറ് പി.ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. മുഹമ്മദ്, എം.വി. ഡാലീഷ്, എ.എച്ച്. റഊഫ്, വി.ബി. അഷറഫ്, പി.വി. മുഹമ്മദ് അലി, കെ.കെ. അഷറഫ്, ഗോപന്‍ ബീച്ച്, അബു തിരുവത്ര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.