അമ്പലനട റോഡ് തുറന്നു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ 3.25 ചെലവിട്ട് നിർമിച്ച മണത്തല വിശ്വനാഥ ക്ഷേത്രം അമ്പലനട റോഡ് ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എച്ച്. സലാം, എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, കൗൺസിലർ നസീം അബു, വിശ്വനാഥ ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻറ് കെ.എ. വേലായുധൻ എന്നിവർ സംസാരിച്ചു. കൗൺസിലർ പി.ഐ. വിശ്വംഭരൻ സ്വാഗതവും ഒ.എസ്. ജനാർദനൻ നന്ദിയും പറഞ്ഞു. പൊക്കവിളക്ക് സ്ഥാപിക്കണം ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ജുമാമസ്ജിദ്, സ്കൂൾ എന്നിവയുടെ പരിസരത്ത് പൊക്കവിളക്ക് സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് 32-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർ പി.എം. നാസർ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ഷമീർ, എ. ഇർഫാൻ, ടി.എ. ഷൽബീർ, പി.എ. അനീസ്, കെ.കെ. ഷാറുഖാൻ, എ.എച്ച്. മിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.