അണ്ടത്തോട്: തങ്ങള്‍പടി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിർമിക്കുന്ന ബൈത്തുറഹ്മയുടെ കട്ടിളവെക്കല്‍ കർമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് നിര്‍വഹിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, വൈസ് പ്രസിഡൻറുമാരായ ആര്‍.വി. അബ്ദുറഹീം, വി.കെ. മുഹമ്മദ്, എം.സി. അബ്ദു, എ.കെ. മൊയ്തുണ്ണി, വി. മായിന്‍കുട്ടി, അഷറഫ് ചാലില്‍, സി.എം. ഗഫൂര്‍, മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് മൗലവി, ഹുസൈന്‍ വലിയകത്ത്, കെ. ഹൈദർ ഹാജി, കെ.എച്ച്. ആബിദ്, പി.കെ. സക്കരിയ, ഉസ്മാന്‍ ചോലയില്‍, ലീഗ് നേതാക്കളായ ഇബ്രാഹിം ഹാജി, സ്വാലിഹ് ഹാജി, ആലു പള്ളിപ്പാട്ട്, ഷംസുദ്ദീന്‍ ഐനിക്കല്‍, ജയന്‍ അയ്യോട്ട്, ഷക്കീര്‍ പൂളക്കല്‍, സി. ഇബ്രാഹിം, മൊയ്തുട്ടി കുറ്റിയാട്ടയില്‍ എന്നിവർ പങ്കെടുത്തു. ചെറായി ഗവ. യു.പി സ്‌കൂള്‍ വാര്‍ഷികം പുന്നയൂര്‍ക്കുളം: ചെറായി ഗവ. യു.പി സ്‌കൂള്‍ 94--ാം വാര്‍ഷികം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എസ്. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, പഞ്ചായത്ത് അംഗങ്ങളായ കെ.എച്ച്. ആബിദ്, സലീന മൊയ്തീന്‍, പ്രധാനാധ്യാപിക സി. മിനി, പി.ടി.എ പ്രസിഡൻറ് വി. താജുദ്ദീന്‍, സി.സി. സണ്ണി, ടി.വി. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. അങ്കണവാടി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബാലോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദ വെളുത്തോടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി. പ്രവീണ്‍പ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി. ബൈജു, കെ. ബിജി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.