ജയിൽ ചാടിയ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിൽ

കുന്നംകുളം: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി മോഷണ ശ്രമത്തിനിടെ കുന്നംകുളത്ത് പിടിയിൽ. കന്യാകുമാരി പാല്‍ക്കുളം മുത്തൂറ്റ് എസ്റ്റേറ്റ് ദേവഗിരി അനീഷിനെയാണ് (മണികണ്ഠന്‍-19) അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് മുനീര്‍പള്ളം സ്റ്റേഷന്‍ പരിധിയില്‍ മോഷണ കേസിലാണ് അനീഷിനെ ശിക്ഷിച്ചിരുന്നത്. തിരുനെല്‍വേലി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് രക്ഷപ്പെട്ടത്. കക്കാട് ക്ഷേത്രത്തിന് സമീപം വാദ്യകലാകാര​െൻറ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. പൊലീസി​െൻറ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് സംസ്ഥാനത്തെ മറ്റ് സ്‌റ്റേഷനിലേക്കും ഷാഡോ പൊലീസ് വിഭാഗത്തിനും ഫോട്ടോ കൈമാറി. സി.ഐ സി.ആര്‍. സന്തോഷ്, എസ്.ഐ യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിരുനെല്‍വേലിയില്‍ നിന്ന് ജയില്‍ ചാടിയ പ്രതിയാണെന്ന് വ്യക്തമായത്. തിരുനെല്‍വേലി സ്റ്റേഷനിലെ എസ്.ഐ ദൊരൈ സിങ്കത്തി​െൻറ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘത്തിന് അനീഷിനെ കൈമാറി. ഇതിനിടയിൽ കുന്നംകുളം സ്‌റ്റേഷനില്‍ നിന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. സീനിയര്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, ഇ.എച്ച്. ആരിഫ്, കെ.കെ. ആശിഷ്, വി.പി. സുമേഷ്, വൈശാഖ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.