തൃശൂർ: ചിന്മയ മിഷൻ എജുക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റിെൻറ പേരിൽ വ്യാജ നോട്ടീസ് അച്ചടിച്ച് പണപിരിവ് നടത്തിയ ആളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ വടേരി വീട്ടിൽ വി.പി. ശാന്തനെ(39)യാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ഒന്നു മുതൽ 12വരെ നടത്തുന്ന ഭഗവത് ഗീതാജ്ഞാന യജ്ഞത്തിനും എപ്രിൽ 14 നടക്കുന്ന വിശേഷാൽ നവഗ്രഹ പൂജ, നവധാന്യ പറ എന്നിവയ്ക്ക് സംഭാവന അയക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അച്ചടിച്ച് ഇറക്കിയാണ് ഇയാൾ പിരിവ് നടത്തിയതെന്ന് െപാലീസ് പറഞ്ഞു. പിരിച്ചെടുത്ത 50,502രൂപ സ്വന്തം കാര്യത്തിന് ഉപയോഗിച്ചു. ചിന്മയ മിഷൻ അധികൃതർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.