വനിത ദിനാഘോഷം

ഗുരുവായൂർ: നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും വിവിധ സംഘടനകളും കൂട്ടായ്മകളും വേറിട്ട രീതിയിൽ വനിത ദിനം ആഘോഷിച്ചു. ഗുരുവായൂരിൽ മഹിള കോൺഗ്രസി​െൻറ നേതൃത്വത്തിൽ തെരുവിൽ കഴിയുന്ന സ്ത്രീകൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. മഹിള കോൺഗ്രസ് പ്രസിഡൻറ് മേഴ്‌സി ജോയ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, മീര ഗോപാലകൃഷ്ണൻ, സൈനബ മുഹമ്മദുണ്ണി, ദീപ വിജയകുമാർ, സുജ സുഭാഷ്, ബിന്ദു നാരായണൻ, പ്രബി ജയദാസ്, കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ എന്നിവർ നേതൃത്വം നൽകി. ഗുരുവായൂർ ആര്യഭട്ട കോളജിൽ വനിത സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. ജില്ല അസി. വ്യവസായ ഓഫിസർ ലിനോ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ജെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. യൂനിയൻ ചെയർപേഴ്സൻ പി.എസ്. ആതിര, എൻ.ആർ. ഹിബത്ത്, പ്രഫ. രവീന്ദ്രനാഥ് ചാളിപ്പാട്ട്, വി.വൈ. ഫസ്ന എന്നിവർ സംസാരിച്ചു. വനിത കൃഷി വിളവെടുപ്പ് പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യകലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിലെ വനിതാവേദിയുടെ നേതൃത്വത്തിൽ തൈക്കാട് കൃഷിഭവ​െൻറയും ആത്മയുടെയും സഹകരണത്തോടെ നടത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശീലന ഭാഗമായി ചെയ്ത ഗ്രോബാഗ് കൃഷി വിളവെടുപ്പ് നടത്തി. ഗുരുവായൂർ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളൻ ഉദ്ഘാടനം ചെയ്തു. 250 ഗ്രോബാഗിലാണ് പച്ചക്കറി കൃഷി ചെയ്തത്. സുധ പ്രജീഷ്, ഷീജ നാരായണൻ, ജമീല, കാവ്യപ്രശാന്ത്, സ്മിജിത സുരേഷ്, സന്ധ്യ സനോജ്, സുമ അർജുൻ, ശോഭാഗോപി എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൗൺസിലർ ബിന്ദു അധ്യക്ഷത വഹിച്ചു. തൈക്കാട് അസി. കൃഷി ഓഫിസർ പി.എ. അനീഷ്, റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, ടി.കെ. സുനിൽ, ടി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. സ്തനാർബുദ പരിശോധന കുന്നംകുളം: നഗരസഭയിലെ വനിത ജീവനക്കാർക്കും വനിത കൗൺസിലർമാർക്കുമായി റോയൽ ആശുപത്രിയുടെ സഹകരണത്തോടെ സ്തനാർബുദ പരിശോധന നടത്തി. ഡോക്ടർമാരായ സാറാ തോമസ്, മീന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗീത ശശി, കുടുംബശ്രീ ചെയർപേഴ്സൻമാരായ സൗമ്യ അനിൽ, ഷിജി നികേഷ്, നഗരസഭ സൂപ്രണ്ടുമാരായ ജൂഡി, ഷിമ്മി മോൾ-, സിമിന, സീനിയർ ക്ലർക്ക് ഗിരിജ എന്നിവർ സംസാരിച്ചു. ഇരുനൂറോളം വനിതകൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.