കരൂപ്പടന്ന സ്കൂളിൽ ക്ലാസ് മുറി സ്വയംപര്യാപ്തമാക്കാൻ പദ്ധതി

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനൊപ്പം കൈകോർത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതി 'ആറ് എ' കരൂപ്പടന്ന ഗവ.ഹൈസ്കൂളിൽ തുടങ്ങി. ബ്ലോക്ക് പരിധിയിലെ ഓരോ സ്കൂളിലേയും അക്കാദമിക മികവ് ലക്ഷ്യമാക്കി ഒരു ക്ലാസ് മുറിയെങ്കിലും സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ഇതിനായി രൂപവത്കരിച്ച പ്രത്യേക ക്ലാസ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എസ്. സുബീഷ് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സജീവൻ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് ഷൈല സഹീർ, ഹൈസ്കൂൾ പ്രധാനാധ്യാപിക എം. ജയലക്ഷ്മി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീജിത്ത്, എൽ.പി വിഭാഗം പ്രധാനാധ്യപിക പി.കെ. സീനത്ത്, പ്രീതി സുരേഷ് , ടി.കെ. ഉണ്ണികൃഷ്ണൻ, കെ.എച്ച്. ബിന്നി, എൻ.എൻ. ലിജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഓഫിസിലെ പദ്ധതി വിഭാഗം ക്ലർക്ക് എം.എസ്. ലെനിൻ പദ്ധതി വിശദീകരിച്ചു. കരൂപ്പടന്നയിൽ മദ്റസ പ്രവേശനോത്സവം കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ റേഞ്ച് തല മദ്റസ പ്രവേശനോത്സവം ഹാജി മസ്ജിദിലെ മൻസിലുൽ ഹുദാ മദ്റസ ബ്രാഞ്ചിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ. സീതി ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ മഹല്ല് ഖതീബ് മുഹ്യിദ്ദീൻ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. സി.പി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.ഐ. അബ്്ദുൽ അസീസ് ഹാജി, ബഷീർ മൗലവി, എം.എസ്. മുഹമ്മദാലി, എ.എം. ഷാജഹാൻ, ടി. മുഹമ്മദ് കുട്ടി മുസ്്ലിയാർ, റാഫി ബാഖവി, ഹംസ മുസ്്ലിയാർ, പി.ബി. ഷാജഹാൻ മൗലവി, അൻസാർ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.