ആമ്പല്ലൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ആശ ഉണ്ണികൃഷ്ണന്‍, വി.കെ. ലതിക, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, പ്രീമ്പനന്‍ ചൂണ്ടേലപറമ്പില്‍, ജോളി തോമാസ്, കലാപ്രിയ സുരേഷ്, ബി.ഡി.ഒ ഇന്‍ചാര്‍ജ് യു.ജി. സരസ്വതി, ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോര്‍ജ് മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എന്‍. വിദ്യാധരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. മിന്നലിൽ വ്യാപക നാശം ആമ്പല്ലൂര്‍: മണ്ണംപേട്ട പച്ചളിപുറത്ത് വ്യാഴാഴ്ച പുലര്‍ച്ചയുണ്ടായ മിന്നലില്‍ കോപ്പാടന്‍ തിലകെൻറ അടുക്കളയോടുചേര്‍ന്ന ചുമര്‍ തകര്‍ന്നു. വീട്ടുപകരണങ്ങളും വൈദ്യുതി സാമഗ്രികളും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. സമീപത്തെ വീടുകളിലെ വയറിങ് സാമഗ്രികളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. മേഖലയില്‍ വൈദ്യുതിബന്ധം താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.