തളിക്കുളം: കൃഷിഭവൻ മുഖേന നടപ്പാക്കുന്ന ഓണത്തിന്ന് ഒരു മുറം പച്ചക്കറി പദ്ധതി തളിക്കുളത്ത് അട്ടിമറിക്കാൻ കൃഷി ഓഫിസർ ശ്രമിക്കുന്നതായി പഞ്ചായത്ത് അംഗങ്ങളായ പി.ഐ. ഷൗക്കത്തലി, പി.എസ്. സുൽഫിക്കർ എന്നിവർ ആരോപിച്ചു. പദ്ധതി പ്രകാരം വിത്തുകൾ കൃഷിഭവനിൽ എത്തുകയും ജൂൺ അഞ്ചിന് വിതരണോദ്ഘാടനം നടത്തുകയും ചെയ്യണം. ഇതിനായി കർഷക സഭകൾ ഗ്രാമസഭകൾക്കൊപ്പം ചേരണം. എന്നാൽ, ഗ്രാമസഭ നടക്കുന്ന തലേദിവസം വിത്ത് വിതരണവും കർഷക സഭയും ചേരാൻ പറ്റില്ലെന്ന് കൃഷി ഓഫിസർ അസി. മുഖേന അറിയിച്ചതാണ് വിവാദമായത്. കാരണമൊന്നും അറിയിക്കാതെ കൃഷി ഓഫിസർ എടുത്ത നിലപാടിനെതിരെ പ്രതിഷേധം ഉയർന്നു. ഓഫിസറെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഓഫിസർ ഫോൺ എടുത്തില്ല. രാവിലെ കൃഷി ഓഫിസറെ നേരിൽ കണ്ട് രേഖാമൂലം അപേക്ഷ കൊടുത്തെങ്കിലും ഗ്രാമസഭയിൽ പങ്കെടുക്കാനോ വിത്ത് വിതരണം ചെയ്യുവാനോ ഓഫിസർ വന്നില്ല. ഗ്രാമസഭ അംഗങ്ങളോട് കാണിച്ച അവഗണനയിലും സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമെതിരെ ജില്ല കൃഷി ഡയറക്‌ടറോടും കൃഷി അസി. ഡയറക്ടറോടും പരാതി അറിയിച്ചു. കൃഷി ഓഫിസറോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ പദ്ധതി നടപ്പാക്കുന്നത് തടസ്സംനിൽക്കുന്ന ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് മെംബർമാർ അറിയിച്ചു. കൈയക്ഷരം നന്നാക്കൽ പരിശീലനം അന്തിക്കാട്: കുട്ടികളുടെ കൈയക്ഷരം നന്നാക്കാൻ മാങ്ങാട്ടുകര എ.യു.പി സ്കൂളിൽ പരിശീലന പരിപാടി തുടങ്ങി. ഒരാഴ്ചയാണ് പരിശീലന കാലാവധി. റൈറ്റ് റൈറ്റിങ്ങിെൻറ നേതൃത്വത്തിൽ പൂർവ വിദ്യാർഥിയായ രമേശ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.