അന്തിക്കാട്: ബഡ്‌സ് സ്‌കൂളിലേക്ക് സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫിസില്‍ ജൂൺ 20നകം നല്‍കണം. ഫോണ്‍: 9946442594. വെള്ളാങ്ങല്ലൂരിലെ ഉന്നത വിജയികൾക്ക് ആദരം വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ എസ്.എസ്.എല്‍.സി -പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ആദരിച്ചു. ബ്ലോക്ക് പരിധിയില്‍നിന്നുള്ള 175 വിദ്യാർഥികളാണ് ആദരവ് ഏറ്റുവാങ്ങിയത്. കേരളകലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാന്‍സലറും ബ്ലോക്ക് നിവാസിയുമായ ഡോ. ടി.കെ. നാരായണനെയും ചടങ്ങില്‍ ആദരിച്ചു. ടി.വി. ഇന്നസെൻറ് എം.പി ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷനായി. ടി.എം. മന്‍സൂര്‍ അലി മോട്ടിവേഷന്‍ ക്ലാസും വള്ളിവട്ടം യൂനിവേഴ്‌സല്‍ കോളജ് അസി. പ്രഫ. ഷിഫ ആര്‍ബി തുടര്‍പഠന സാധ്യതകളെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ സമ്മാനദാനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.