മഴ കനക്കുന്നു; രോഗങ്ങളും

തൃശൂർ: കാലവർഷം എത്തിയതോടെ പകർച്ചവ്യാധികളും ജില്ലയെ പിടികൂടിത്തുടങ്ങി. ഇൗമാസം ആറു ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ ജൂൺ അഞ്ചുവരെ 46 ഡെങ്കിപ്പനി രോഗികളാണ് റിപ്പോർട്ട് ചെയ്തത്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഡെങ്കിപ്പനി പടരാതിരിക്കാൻ ചെയ്യാവുന്ന പ്രാഥമിക കാര്യം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കനത്ത മഴക്കുപിന്നാലെ വെയിൽ പരക്കുന്നത് കൊതുകുകൾക്ക് പെറ്റുപെരുകാനുള്ള സാധ്യത കൂട്ടും. പാഞ്ഞാൾ മേഖലയിൽ ഡെങ്കിപ്പനി പടരുന്നതായി സൂചനകളുള്ളതിനാൽ ആരോഗ്യവകുപ്പി​െൻറ കർശന നിരീക്ഷണത്തിലാണ് ഇവിടെ. മറ്റത്തൂർ മേഖലയിലായിരുന്നു കഴിഞ്ഞമാസം ഡെങ്കിപ്പനി കൂടുതലായി കണ്ടെത്തിയത്. മഴ കനത്തതോടെ എലിപ്പനിയും റിപ്പോർട്ട് ചെയ്യാൻ ഇടയുണ്ട്. ഈ വർഷം വൈറൽപനി ബാധിച്ച് ചികിത്സ തേടിയവർ 7524 ആണ്. മഞ്ഞപ്പിത്തം-526. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും എലിപ്പനി ബാധിച്ച് രണ്ടു മരണവും സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.