സംയുക്ത കർഷക സമിതി പ്രതിഷേധ കൂട്ടായ്​മ

തൃശൂർ: മധ്യപ്രദേശിൽ കർഷകരെ വെടിെവച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാനോ നിയമ നടപടിയെടുക്കാനോ തയാറാകാത്ത ബി.ജെ.പി സർക്കാറി​െൻറ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതി തൃശൂരിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കർഷകർ കറുത്ത ബാഡ്ജ് ധരിച്ചാണ് പെങ്കടുത്തത്. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി േജാൺ ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി ജില്ല പ്രസിഡൻറ് എൻ.കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ.കെ. വത്സരാജ്, കെ.വി. ശിവദാസൻ, സി.ടി. െജയിംസ്, സി.പി. വില്യംസ്, െജയിംസ് കാഞ്ഞിരത്തിങ്കൽ, ഡേവീസ് കൊക്കാട് എന്നിവർ സംസാരിച്ചു. സമിതി ജില്ല കൺവീനർ പി.കെ. ഡേവീസ് സ്വാഗതവും എ.എസ്. കുട്ടി നന്ദിയും പറഞ്ഞു. പ്രകടനം തെക്കെ ഗോപുരനടയിൽനിന്നും ആരംഭിച്ച് നടുവിലാൽ ജങ്ഷനിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.