കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിൽ ഒാഖി പുനരധിവാസ പ്രഖ്യാപനങ്ങൾ നടപ്പാക്കത്തതിലും തീരദേശത്ത് കടൽഭിത്തി പുനർനിർമിക്കാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ടി. ടൈസൺ എം.എൽ.എയുടെ പള്ളിനട ഒാഫിസിലേക്ക് മാർച്ച് നടത്തി. കടൽക്ഷോഭം ഉണ്ടാകുമ്പോൾ മാത്രം ഏതാനും ലോഡ് കരിങ്കല്ലുകൾ അടിച്ച് വാഗ്ദാനങ്ങൾ പാലിക്കാതെ തീരദേശവാസികളെ എം.എൽ.എ കബളിപ്പിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പൊരിബസാറിൽനിന്ന് ആരംഭിച്ച മാർച്ച് പള്ളിനട എം.എൽ.എ ഒാഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. ഡി.സി.സി സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. പി.കെ. ഷംസുദ്ദീൻ, ശോഭാ സുബിൻ, പി.എസ്. ഷാഹിർ, സൈനുദ്ദീൻ കാട്ടകത്ത്, അബ്ദുറഹ്മാൻ, വി.എസ്. ജിനേഷ്, പി. വാണി തുടങ്ങിയവർ സംസാരിച്ചു. തീരദേശത്തെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ എം.എൽ.എയെ വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.