മാള: പഞ്ചായത്ത് അടച്ച കാന അനുമതിയില്ലാതെ തുറന്നതായി പരാതി. മദ്യശാല തുടങ്ങി ബേക്കറി വരെ നീളുന്ന വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം കാനയിലേക് തുറന്നുവിട്ടിരുന്നത് പഞ്ചായത്ത് അടപ്പിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ ഈ കാന തൊട്ടടുത്ത ശുദ്ധജല തടാകത്തിലേക്ക് തുറന്നുവിടുകയായിരുന്നു. ടൗണിൽ സ്വകാര്യ ബസ്സ്റ്റാൻഡിെൻറ എതിർവശത്ത് 150 മീറ്റർ നീളമുള്ള കാനയിലൂടെ മഴവെള്ളം എത്തി വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനാണ് കാന ശുദ്ധജല തടാകത്തിലേക്ക് തുറന്നുവിട്ടത്. എന്നാൽ, ഇതിെൻറ മറവിൽ മാലിന്യം ഒഴുക്കിവിടുകയാണ് ലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തിെൻറ അനുമതിയില്ലാതെ കാന തുറന്നവർെക്കതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാള ആലങ്ങാട്ടുകാരൻ നാസർ മാള പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.