ഭാര്യയെ വഴക്കുപറഞ്ഞത് ചോദിക്കാനെത്തിയ യുവാവിന് കുത്തേറ്റു

തൃപ്രയാർ: ഭാര്യയെ വഴക്കുപറഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ അയൽവാസി കുത്തിപരിക്കേൽപ്പിച്ചു. വലപ്പാട് കൂരിത്തറ വെട്ടിയാട്ടിൽ ഷിനോജിനാണ് (36) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം. ഷിനോജിനെ വലപ്പാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രായംമരയ്ക്കാർ വീട്ടിൽ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.