ധനീപിന് വ്രതാനുഷ്​ഠാനത്തി​െൻറ പതിനൊന്നാം വർഷം

പുന്നയൂർക്കുളം: ധനീപിന് ഇത് റമാദാൻ വ്രതാനുഷ്ഠാനത്തിലെ പതിനൊന്നാം വർഷം. കമ്യൂണിസ്റ്റുകാരായ സുഹൃത്തുക്കൾക്ക് നോമ്പ് നോക്കാനാവുമെങ്കിൽ എന്തുകൊണ്ട് തനിക്ക് പാടില്ലെന്ന തോന്നലിൽ നിന്നാണ് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപിന് (31) റമദാൻ നോമ്പി​െൻറ തുടക്കം. ഇപ്പോൾ പതിനൊന്നാം കൊല്ലത്തിലെ റമദാനിലെത്തി നിൽക്കുന്ന ധനീപിന് നോമ്പ് കാലം ഇച്ഛാശക്തിയുടെ വിജയാഘോഷമാണ്. ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരിക്കുമ്പോഴാണ് ആദ്യമായി വ്രതം അനുഷ്ഠിക്കുന്നത്. അന്നത്തെ സഹഭാരവാഹികൾ വി. താജുദ്ധീൻ ചെറായി, പി.എസ്. ഫസലു അണ്ടത്തോട്, കുമാരൻ പടിയിലെ ഹംസത്ത് എന്നിവരെല്ലാം നോമ്പുകാരായിരുന്നു. ഒപ്പം പ്രവർത്തിക്കുമ്പോൾ അവരിൽ നിന്നുണ്ടായ വാശികയറ്റലാണ് നോമ്പ് നോക്കാൻ കാരണമായത്. തുടക്കത്തിൽ ആദ്യത്തെ രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ചെറിയൊരു വലച്ചിലുണ്ടായിരുന്നത്. പിന്നീട് ശീലമായി. വർഷങ്ങൾ കടന്നുപോയതോടെ റമദാൻ വ്രതാനുഷ്ഠാനം ധനീപിന് ശീലമായി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിട്ടും ഇപ്പോൾ പഞ്ചായത്ത് പ്രസിഡൻറായിട്ടും റമദാൻ വ്രതം ഒഴിവാക്കിയിട്ടില്ല. പുലർച്ച ബാങ്ക് വിളിക്കുന്നതിന് മുമ്പെ എഴുന്നേറ്റ് അത്താഴം കഴിക്കും. ചപ്പാത്തിയാണ് അത്താഴത്തിന്. അണ്ടത്തോട്, പനന്തറ ജുമാഅത്ത് പള്ളികളിൽ എത്തിയാണ് പതിവായി നോമ്പ് തുറക്കാറ്. കൂട്ടുകാർ ഇഫ്താറിന് ക്ഷണിക്കുന്നതും പതിവാണ്. വ്രതാനുഷ്ഠാനം ക്ഷമയും ശാന്തതയും നൽകുന്നുവെന്നും ശാരീരികമായി നല്ല ഉന്മേഷമുണ്ടാക്കുന്നുവെന്നും ധനീപ് സാക്ഷ്യപ്പെടുത്തുന്നു. പരേതനായ അരിയല്ലി ദാമോദരേൻറയും ദേവയാനിയുടേയും മകനായ ധനീപ് പനന്തറയിൽ അണ്ടത്തോട് സബ് രജിസ്ട്രാപ്പീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാരൻ കൂടിയാണ്. ഭാര്യ സൗമ്യ അധ്യാപികയാണ്. മകൾ നാല് വയസ്സുകാരി ദസ്മിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.