പൊതുടാപ്പിൽ മാലിന്യം; കുടിവെള്ളം മുട്ടി നൂറിലേറെ കുടുംബങ്ങൾ

ചാവക്കാട്: തിരുവത്രയിൽ ശുദ്ധജല വിതരണ പൈപ്പിലൂടെ വരുന്നത് ചളിനിറഞ്ഞ ഉപ്പ് ജലം. ഒരാഴ്ചയായി കുടിവെള്ളക്ഷാമം രൂക്ഷമായതോടെ തീരമേഖലയിൽ നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. തിരുവത്ര പുത്തൻകടപ്പുറം തീരമേഖലയിൽ നഗരസഭ ഒന്ന്, 32 വാർഡുകളിലാണ് ഒരാഴ്ചയായി പൈപ്പിലൂടെ ചളിയും ഉപ്പു രസവുമുള്ള കുടിവെള്ളമെത്തുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പുറമ്പോക്കിലും മറ്റുമായി തിങ്ങിത്താമസിക്കുന്ന ഇവിടെ അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. റമദാൻ കാലമായതോടെ കുടിവെള്ളം ലഭിക്കാതെ നെട്ടോട്ടമോടുന്ന ഈ വീട്ടുകാർക്ക് പുത്തൻകടപ്പുറം യുവജന കലാ-കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. മണത്തല സ്വദേശി പണിക്കവീട്ടിൽ മുത്തലിബി​െൻറ സഹകരണത്തോടെയാണ് വിതരണം. മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മറ്റിയംഗം ടി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. മുത്തലിബ് മണത്തല, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എച്ച്. ഷാഹു, സി. നൗഷാദ്, മേത്തി റസാക്ക്, എ.സി. സറൂക്ക്, ടി.എം. ഇഖ്ബാൽ, പി.എൻ. ഫായിസ്, കെ. കാസിം, നിമിൽ, മജീദ്, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.