ലൈബ്രേറിയന്‍ ഒഴിവ്

ചാലക്കുടി: മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം. ബയോഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െൻറ അസ്സലും പകര്‍പ്പും സഹിതം 15നകം ട്രൈബല്‍ െഡവലപ്മ​െൻറ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി 680307 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. തൊഴിലുറപ്പ് പദ്ധതി: നേട്ടവുമായി കൊടകര ബ്ലോക്ക് കൊടകര: ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കിയതില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന് മികച്ച നേട്ടം. ചൊക്കന പട്ടികവര്‍ഗ കോളനിയിലെ മലയന്‍വീട്ടില്‍ നാരായണന്‍ ഭാര്യ സ്വപ്ന, വിനോദി​െൻറ ഭാര്യ സരിത എന്നിവര്‍ക്കാണ് 100 ദിവസം തൊഴില്‍ നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചത്. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കൊടകര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.