ചാവക്കാട്ടുകാരോട്​ പൊലീസ്​ -കള്ളന്മാരുണ്ട്​, കരുതിയിരുന്നോ

ചാവക്കാട്: മഴക്കാലത്തി​െൻറ മറവില്‍ കവര്‍ച്ച നടത്താനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാപനമുടമകൾക്ക് സുരക്ഷ നിർദേശവുമായി ചാവക്കാട് പൊലീസ് രംഗത്ത്. ചാവക്കാട് സി.ഐ കെ.ജി. സുരേഷി​െൻറ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ബാങ്ക് മേധാവികള്‍, ജ്വല്ലറി ഉടമകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് മഴക്കാല കവർച്ചകൾ പ്രതിരോധിക്കേണ്ട മാർഗങ്ങളും സുരക്ഷ നടപടികളെ സംബന്ധിച്ചും ചർച്ച ചെയ്തു. എല്ലാ സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിക്കാനും ജ്വല്ലറികളിലും ധനകാര്യ സ്ഥാപനങ്ങളിലും സുരക്ഷ ജീവനക്കാരെ നിയമിക്കാനും നിര്‍ദേശം നല്‍കി. പ്രായമായവരെ പാറാവു ജോലിയില്‍നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള കുറ്റിക്കാടുകള്‍ വെട്ടിവെളുപ്പിക്കണമെന്നും അഴിച്ചുമാറ്റാനും നശിപ്പിക്കാനും കഴിയാത്ത വിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുക. സി.സി ടി.വി കാമറകള്‍ കൂടുതല്‍ വ്യക്തതയോടെയും വസ്തുക്കളെ സ്പഷ്ടമായി കാണാവുന്നതുമാകണം. ഇത്തരം കാമറകൾ സ്ഥാപനങ്ങളുടെ പിന്നിലും സ്ഥാപിക്കുക. െസക്യൂരിറ്റി ജീവനക്കാരെ രാത്രി വിളിച്ചു ജാഗരൂകരാക്കണം. ജ്വല്ലറികളിൽ പഴയ സ്വര്‍ണങ്ങള്‍ വില്‍ക്കാന്‍ വരുന്ന അപരിചിതരോട് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി മാത്രം ഇടപാട് നടത്തുക. ജീവനക്കാരെ ജോലിക്ക് എടുക്കുമ്പോള്‍ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുക തുടങ്ങിയ നിർദേശങ്ങളും പൊലീസ് നൽകി. എസ്.ഐമാരായ രാധാകൃഷ്ണന്‍, അഷ്റഫ്, സീനിയര്‍ സി.പി.ഒ ജിജി, ജ്വല്ലറി ഉടമകള്‍, ബാങ്ക് മേധാവികൾ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.