തൃപ്രയാർ: കെ.എ. വേണുഗോപാലൻ രചിച്ച 'മുതലാളിത്തവും ജാതി വ്യവസ്ഥയും' എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യസംഘം നാട്ടിക മേഖല കമ്മിറ്റി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി. അനൂപ് പുസ്തകം പരിചയപ്പെടുത്തി. പ്രഫ. എം.ബി. മധു അധ്യക്ഷത വഹിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഗ്രന്ഥകർത്താവിനെ ആദരിച്ചു. ഐ.കെ. വിഷ്ണുദാസ്, വി.ഡി. പ്രേം പ്രസാദ്, ശിവൻ കരാഞ്ചിറ, എ.വി. സതീഷ് എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുൽമജീദ് സ്വാഗതവും പി.എൽ. പോൾസൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.