എടവിലങ്ങ് സഹകരണ ബാങ്ക് അംഗത്വ വിതരണത്തിൽ അഴിമതിയെന്ന്

കൊടുങ്ങല്ലൂർ: എടവിലങ്ങ് സർവിസ് സഹകരണ ബാങ്കിൽ അംഗത്വ അപേക്ഷയിൽമേൽ തിരിമറി നടക്കുന്നതായി ആരോപണം. സി.പി.എം ലോക്കൽ കമ്മിറ്റിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിൽ സമർപ്പിച്ച മെമ്പർഷിപ് അപേക്ഷകൾ അധികൃതർ തിരിമറി നടത്തുകയാണ്. അപേക്ഷകൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ സഹകരണ ബാങ്കിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷം 500ൽ പരം അപേക്ഷകൾ ആണ് ബാങ്കിൽ എത്തിയത്. എന്നാൽ അപേക്ഷകൾ സ്വീകരിച്ചു എന്നതിന് രസീത്‌ ആവശ്യപ്പെട്ടപ്പോൾ രസീത്‌ നൽകാൻ സെക്രട്ടറി തയാറായില്ല. മാത്രമല്ല, അപേക്ഷകൾ 120 എണ്ണമേ ലഭിച്ചിട്ടുള്ളൂ എന്നായിരുന്നു ഭാഷ്യം. ബി.ജെ.പി ഭരിക്കുന്ന എടവിലങ്ങ് സഹകരണ ബാങ്കിൽ സ്വന്തം പാർട്ടിക്കാരുടെ മാത്രം അപേക്ഷകൾ സ്വീകരിച്ചു കടുത്ത സ്വജനപക്ഷ വാദമാണ് കാണിക്കുന്നത്. ഇതിനെതിരെ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറി അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.