നിപയെന്ന്​ സംശയിച്ച്​ കായംകുളം സ്വദേശി തൃശൂർ മെഡിക്കൽ കോളജിൽ

മുളങ്കുന്നത്തുകാവ്: കോഴിക്കോട് നിന്നുള്ള യാത്രക്കിടയിൽ തൃശൂരിലെത്തിയപ്പോൾ പനിയുെട ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഒരു യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം സ്വദേശിയായ ഇയാൾ കോഴിക്കോട്ടാണ് േജാലി ചെയ്യുന്നത്. നാട്ടിലേക്ക് കാറിൽ ഒറ്റക്ക് ഡ്രൈവ് ചെയ്ത് വരുേമ്പാൾ പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ നേരെ മേഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചെല്ലുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ വൈറസ് ബാധയാകാമെന്ന് സംശയം ജനിച്ചതിനാൽ െഎസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിപ ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം, എച്ച് വൺ എൻ വൺ വൈറസ് ബാധിച്ചതെന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിനിയായ യുവതിയെയും ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.