ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഓവുങ്ങൽ റിലീഫ് കമ്മിറ്റിയുടെ ഇഫ്താർ രോഗികൾക്കും ആശ്രിതർക്കും ആശ്വസമാകുന്നു. വൈകുന്നേരമാകുന്നതോടെ ചൂടുവെള്ളം ലഭിക്കാൻ പോലും ആശുപത്രിയിലുള്ളവർക്ക് നഗരത്തിലെത്തേണ്ട സാഹചര്യമാണ്. രോഗികൾക്കൊപ്പമുള്ള ആശ്രിതർക്ക് നോമ്പ് തുറക്കൽ ഏറെ പ്രയാസകരമായ സാഹചര്യത്തിലാണ് ഓവുങ്ങലിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ റമദാൻ വ്രതാരംഭ ദിനം മുതൽ ഇഫ്താർ സംഘടിപ്പിച്ച് തുടങ്ങിയത്. ആശുപത്രി ജീവനക്കാർക്കും ഇത് വലിയ സഹായമായി. ഇഫ്ത്താർ നേരത്ത് സംഘാടകർ തന്നെയാണ് ഭക്ഷണം വിളമ്പുന്നത്. ആശുപത്രി അധികൃതരുടെ സമ്മതത്തോടെയുള്ള ഇഫ്ത്താർ പരിപാടിക്ക് റിലീഫ് കമ്മിറ്റി ഭാരവാഹികളായ പി.കെ. അക്ബർ, പി.കെ. സുധീർ, പി.കെ. ഇഖ്ബാൽ, പി.കെ. ഷരീഫ്, നൗഷാദ്, അജ്മൽ, എം.കെ. അസ്ലം, നൗഷാദ്, അസീസ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ആശുപത്രിയിലെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഇഫ്ത്താറിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.