മൃഗശാലയിൽ മന്ത്രി സുനിൽകുമാറിെൻറ സന്ദർശനം

തൃശൂർ: മൃഗശാലയിലെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നതിൽ മന്ത്രി വി.എസ്.സുനിൽകുമാർ അതൃപ്തി പ്രകടിപ്പിച്ചു. ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി മൃഗശാല സന്ദർശിച്ച മന്ത്രി പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിളിച്ചു വരുത്തിയാണ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കാത്തതിൽ നീരസം അറിയിച്ചത്. അടിയന്തരമായി നവീകരണം പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. തൃശൂർ മൃഗശാല സൂപ്രണ്ട് രാജേഷ്, ഉദ്യോഗസ്ഥർ, പൊതുമരാമത്ത് അധികൃതർ എന്നിവരുമായി നവീകരണങ്ങൾ മന്ത്രി അവലോകനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.