വിജയൻ വധക്കേസ്: പ്രധാനി പിടിയിൽ

ഇരിങ്ങാലക്കുട: കനാൽ ബേസ് കോളനിയിൽ വിജയനെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനി നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോയെ (27) കണ്ണൂരിലെ തില്ലങ്കേരിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 'മുടക്കുഴി' മലയുടെ മുകളിൽനിന്നാണ് ബോംബ് നിർമാണത്തിൽ വിദഗ്ധനായ ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മുട്ടക്കുന്ന് സ്റ്റേഷൻ പരിധിയിൽപെട്ട വനാതിർത്തിയിലെ ഒളിസങ്കേതത്തിൽനിന്നും ഇരിങ്ങാലക്കുട സി.െഎ എം.കെ. സുരേഷ് കുമാറാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വളഞ്ഞതായി മനസ്സിലാക്കിയ പ്രതി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 27 വയസ്സിനുള്ളിൽ 37 കേസുകളിൽ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പുതുക്കാട്, കൊടകര സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കണ്ണൂരിലെ സുഹൃത്തുക്കളിൽ നിന്നാണ് നാടൻ ബോംബ് നിർമിക്കാൻ പ്രവീണ്യം നേടിയത്. ബോംബുമായി ആക്രമണത്തിന് മോട്ടോർ സൈക്കിളിൽ പോകുമ്പോൾ താഴെ വീണ് പൊട്ടിത്തെറിച്ച സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിൽ കേസുണ്ട്. തൃശൂർ ജില്ലയിൽ ക്രിമിനൽ കേസിൽ പെട്ടു കഴിഞ്ഞാൽ കണ്ണൂരിലേക്ക് ഒളിവിൽ പോവുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.എസ്. സുശാന്ത്, ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി.സി. സുനിൽ, അനീഷ് കുമാർ, സീനിയർ സി.പി.ഒമാരായ സി.ആർ. പ്രദീപ്, ജയകൃഷ്ണൻ, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സി.പി.ഒമാരായ സൂരജ് ദേവ്, ജീവൻ, എ.കെ. മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.