വെള്ളാങ്ങല്ലൂർ: കൃഷി ഭവൻ 2018 -19 വർഷം നടപ്പാക്കുന്ന കരനെൽ കൃഷി, പച്ചക്കറി കൃഷി, വാഴ, മഞ്ഞൾ, ഇഞ്ചി, കൂൾ ചേമ്പർ, മഴമറ, കൃത്യത കൃഷി എന്നീ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂലൈ 31നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫിസർ സി.ആർ. സഞ്ജു അറിയിച്ചു. കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കരൂപ്പടന്ന: ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കർഷകരെ ആദരിക്കുന്നതിന് കൃഷി ഓഫിസർ അപേക്ഷ ക്ഷണിച്ചു. നാളികേര, സമ്മിശ്ര, നെൽ, ജൈവ, വനിത, പട്ടികജാതി, ക്ഷീര, യുവ, വിദ്യാർഥി, പച്ചക്കറി വിഭാഗങ്ങളിൽ നിന്നുള്ള കർഷകർ ജൂലൈ 31 നകം വെള്ളാങ്ങല്ലൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.