ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിെൻറ കൊട്ടിലാക്കൽ പറമ്പിലൂടെ സ്ഥിരം റോഡ് നിർമിക്കണമെന്ന് ദേവസ്വം. നാലമ്പല കാലത്ത് തെക്കേനട റോഡ് കേടാവുന്നതും കൊട്ടിലാക്കൽ പറമ്പിൽ നാലമ്പല കാലത്ത് ലക്ഷങ്ങൾ െചലവഴിച്ച് താൽക്കാലിക റോഡ് ഉണ്ടാക്കുന്നതിനും പരിഹാരമായാണ് സ്ഥിരം റോഡെന്ന ആവശ്യം ദേവസ്വം മുന്നോട്ടുവെക്കുന്നതെന്ന് ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ഈ വർഷം നാലമ്പല കാലത്ത് താൽക്കാലിക റോഡ് നിർമിക്കാൻ 134 യൂനിറ്റ് ക്വാറി വെസ്റ്റ് അടിക്കുകയും മറ്റു അനുബന്ധ ചെലവുകളടക്കം നാലുലക്ഷം രൂപയിലധികം ചെലവ് വന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഇതാവർത്തിക്കുന്നതിന് പകരം സ്ഥിരം സംവിധാനം നിലവിൽ വരുന്നതിനെക്കുറിച്ച് ഭക്തജനങ്ങളുമായി കൂടി ആലോചന നടത്തുമെന്നും പ്രദീപ് മേനോൻ പറഞ്ഞു. തെക്കേനട റോഡ് കൂടുതൽ ബലപ്പെടുത്തേണ്ടതായിട്ടുമുണ്ട്. നാലമ്പല കാലത്ത് ഇത് വഴിയുള്ള ഗതാഗത തിരക്ക് കുറക്കാൻ കൊട്ടിലാക്കൽ ദേവസ്വം കെട്ടിടത്തിെൻറ പിറകിലൂടെ പേഷ്‌ക്കർ റോഡിലൂടെ താൽക്കാലിക വഴി ദേവസ്വം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.