മക​നെ ചികിത്സിക്കണം; കൂലി കൂടുതൽ കിട്ടുന്ന ജയിലിലേക്ക്​ മാറ്റണമെന്ന്​ തടവുകാരൻ

തൃശൂർ: മക​െൻറ ചികിത്സക്ക് പണം കണ്ടെത്താൻ കൂടുതൽ കൂലി കിട്ടുന്ന തുറന്ന ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തടവുകാരനായ പിതാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചു. 80 ശതമാനം വൈകല്യവും ഗുരുതര രോഗവും ബാധിച്ച മക​െൻറ വിദഗ്ധ ചികിത്സക്ക് പണമുണ്ടാക്കാൻ മാർഗം തേടിയാണ് തടവുകാരൻ തോമസി​െൻറ ആവലാതി. പരാതിയിൽ കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് ഹാജരാക്കാതിരുന്ന വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആഗസ്റ്റ് 20ന് തൃശൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. ജയിൽ ഡി.ജി.പിയിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. റിപ്പോർട്ടി​െൻറ പകർപ്പ് പരാതിക്കാരന് നൽകി പ്രതികരണം അറിയിക്കാൻ ജയിൽ സൂപ്രണ്ടിനോട് മേയ് അഞ്ചിനും പിന്നീട് ജൂൺ നാലിനും നിർദേശം നൽകിയെങ്കിലും പ്രതികരണമോ വിശദീകരണമോ ഉണ്ടായില്ല. കമീഷൻ മുമ്പാകെ ഫയൽ ചെയ്യുന്ന പരാതിയിലുള്ള സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം റിപ്പോർട്ടി​െൻറ പകർപ്പ് നൽകാൻ ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയത്. എന്നാൽ തടവുകാരന് സൂപ്രണ്ട് റിപ്പോർട്ട് നൽകിെയന്നോ റിപ്പോർട്ട് നൽകിയിട്ടും പ്രതികരിക്കാൻ പരാതിക്കാരൻ വിസമ്മതിച്ചുവെന്നോ അറിയിച്ചിട്ടില്ലെന്ന് കമീഷൻ വ്യക്തമാക്കി. ഇടുക്കി ജില്ല പ്രബേഷൻ ഓഫിസ് പരാതിക്കാരന് അനുകൂലമായും ജില്ല പൊലീസ് മേധാവി പ്രതികൂലമായും റിപ്പോർട്ട് നൽകിയതിനാലാണ് പരോൾ അനുവദിക്കാൻ കഴിയാത്തതെന്ന് ജയിൽ ഡി.ജി.പി കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ എന്തുകൊണ്ട് പരസ്പര വിരുദ്ധമായ റിപ്പോർട്ട് നൽകിയെന്ന് വിലയിരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ടുകളുടെ പകർപ്പ് ജയിൽ മേധാവി ആഗസ്റ്റ് 31നകം കമീഷന് അയക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. ഉത്തരവ് തടവുകാരനായ തോമസിനും ജയിൽ ഡി.ജി.പിക്കും ജയിൽ സൂപ്രണ്ടിനും അയക്കാനും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.