പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

കുന്നംകുളം: പട്ടാപ്പകൽ നടുറോഡിൽ ചുറ്റിക കൊണ്ട് തലക്കടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വെള്ളാറ്റഞ്ഞൂർ ഞാലിക്കര പടിഞ്ഞാറൂട്ട് മോഹൻദാസിനെയാണ് (35) സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ആറിന് കേച്ചേരി വടക്കാഞ്ചേരി റോഡിലായിരുന്നു സംഭവം. വേലൂർ കീഴ്തണ്ടിലം പടിഞ്ഞാറൂട്ട് രവീന്ദ്ര​െൻറ മകൻ രാജേഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കേച്ചേരിയിലെ ഒരു വർക്ക്ഷോപ്പിൽ ഇരുന്ന രാജേഷിനെ ഇരുചക്രവാഹനത്തിൽ വന്ന മോഹൻദാസ് ആക്രമിക്കുകയായിരുന്നു. ഇയാളെ കണ്ട് രാജേഷ് ഇറങ്ങിയോടിയെങ്കിലും പിന്തുർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ചു. സംഭവ സമയം പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഹൻദാസി​െൻറ ഭാര്യയുടെ പരാതിയിൽ രാജേഷി​െൻറ ബന്ധുവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കിയതിലുള്ള വിരോധമാണ് രാജേഷിനെ ആക്രമിക്കാൻ കാരണമായത്. മോഹൻദാസിനെ കോടതി റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.