പഴഞ്ഞി: പ്രകൃതിസംരക്ഷണ സംഘം ജില്ല ഘടകവും മാർ ബസേലിയോസ് സ്കൂൾ പഴഞ്ഞിയും സംയുക്തമായി 'പാഴ്വസ്തുക്കളെ എങ്ങനെ മനോഹര വസ്തുക്കളാക്കി മാറ്റാം' എന്ന വിഷയത്തിൽ പരിശീലനവും സെമിനാറും നടത്തി. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റി കൺവീനർ എൻ. ഷാജി തോമസ് ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് എ.എസ്. സഖറിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജിബ്ലസ് ജോർജ്, ജോസ് വളർക്കാവ്, ഹെയിൻസ് സാമുവേൽ, സജി മാത്യൂ, പി.എ. അക്സ എന്നിവർ സംസാരിച്ചു. പ്രകൃതിസംരക്ഷണ സംഘം വിമൻസ് എംപവർമെൻറ് സെൽ സെക്രട്ടറി ജ്യോതി പ്രിയയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബോട്ടിൽ, ഡിസ്പോസിമ്പിൾ ഗ്ലാസ്, ടിഷ്യൂ പേപ്പർ, വനിത മാഗസിനുകൾ തുടങ്ങിയവ ഉപയോഗിച്ച് ആമ്പൽ, റോസാപൂക്കൾ, ഫ്ലവർവെയ്സ് തുടങ്ങിയവ നിർമിക്കാൻ പരിശീലനം നൽകി. ഓർമയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ധർണ കുന്നംകുളം: കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണയുടെ ഡി.സി.സി സെക്രട്ടറി കെ.സി. ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ല കമ്മിറ്റി പ്രസിഡൻറ് ജയപ്രകാശ് ഗോപാലൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും ജില്ല പഞ്ചായത്തംഗവുമായ കെ. ജയശങ്കർ, കുന്നംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബിജു സി. ബേബി, രാഹുൽ ബാബു, കെ. ലിൻസൺ പുത്തൂർ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.