കടപ്പുറം: താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന എ.ആർ.ഡി 43 നമ്പർ റേഷൻ കട നിർത്തലാക്കാനുള്ള ശ്രമത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് കടപ്പുറം പഞ്ചായത്ത് ഗ്രാമസഭയിൽ വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കടപ്പുറം പഞ്ചായത്ത് പത്താം വാർഡ് ഗ്രാമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അധിക ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് രാത്രിയും കിടത്തിയും ചികിത്സിക്കാൻ സൗകര്യമേർപ്പെടുത്തുക, പതിവായ കടൽക്ഷോഭ നാശമൊഴിവാക്കാൻ തീരത്ത് പുലിമുട്ടുകൾ സ്ഥാപിക്കുക, പുതിയങ്ങാടി റൂട്ടിലെ യാത്രാക്ലേശം ഒഴിവാക്കാൻ കൂടുതൽ ബസുകൾക്ക് സർവിസ് നടത്താൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും സഭയിൽ ഉന്നയിച്ചു. ബി.ടി.എം. സാലിഹ് തങ്ങൾ അവതരിപ്പിച്ച പ്രമേയങ്ങൾ ഗ്രാമസഭ ഐകകണ്ഠ്യേന പാസാക്കി. പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീബ രതീഷ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് പി.എം. മുജീബ്, സെക്രട്ടറി ജോസഫ്, ബി.വി. ഫഖറുദ്ധീൻ തങ്ങൾ, ബി.കെ. സുബൈർ തങ്ങൾ, റഷീദ്, സി.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.