കോഴിത്തോട് പാർശ്വഭിത്തി തകർന്നു

പാവറട്ടി: പുവ്വത്തൂർ-തിരുനെല്ലൂർ റോഡിന് സമീപം കോഴിത്തോടി​െൻറ പാർശ്വഭിത്തി തകർന്നു. ചെമ്പയിൽ വീട്ടിൽ ഷിബിയുടെ വീട്ടിലേക്ക് പോകുന്ന നടവഴിയുടെ പാർശ്വഭിത്തിയാണ് തകർന്നത്. കരിങ്കല്ല് കൊണ്ട് കെട്ടിയ ഭിത്തി വെള്ളത്തിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മൈനർ ഇറിഗേഷൻ വകുപ്പാണ് പാർശ്വഭിത്തി നിർമിച്ചത്. നിർമാണം പൂർത്തീകരിച്ച് ഒരു വർഷം തികയും മുേമ്പ പാർശ്വഭിത്തി പലയിടങ്ങളിലായി തകർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിത്തോട് സംരക്ഷണ സമിതി കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. മുല്ലശേരി, എളവള്ളി, പാവറട്ടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോഴിത്തോട് രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. വർഷക്കാലത്ത് അധികജലം കനാലിലേക്ക് ഒഴുക്കി കളയുന്നതിനും വേനൽക്കാലത്ത് കനാലിൽ നിന്ന് വെള്ളം കോഴിത്തോട്ടിലേക്ക് എത്തിക്കുന്നതിനുമായിരുന്നു പദ്ധതി. എന്നാൽ കോഴിത്തോടി​െൻറ രണ്ടാംഘട്ടം തുടങ്ങാൻ അധികൃതർക്ക് കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.