ലീഗ് ജില്ല ഭാരവാഹി െതരഞ്ഞെടുപ്പ്

തൃശൂർ/ചാവക്കാട്: മധ്യസ്ഥ ശ്രമം പരാജയപ്പെട്ട് വോട്ടെടുപ്പിലെത്തിച്ച മുസ്ലിം ലീഗ് ജില്ല ഭാരവാഹി തെരഞ്ഞെടുപ്പിൽ കമറുദീൻ പക്ഷത്തെ ഒതുക്കി മുൻ ജില്ല പ്രസിഡൻറ് സി.എച്ച്.റഷീദ് പക്ഷത്തിന് മേൽക്കൈ. സി.എ.റഷീദ് ആണ് പുതിയ ജില്ല പ്രസിഡൻറ്, പി.എം.അമീർ ജന. സെക്രട്ടറി. 298 വോട്ടർമാരിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച സി.എ.റഷീദിന് 167 വോട്ട് ലഭിച്ചപ്പോൾ, കമറുദ്ദീന് ലഭിച്ചത് 127 വോട്ട് മാത്രം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പി.എം. അമീറിന് 173 വോട്ട് ലഭിച്ചപ്പോൾ, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജലീൽ വലിയകത്തിന് ലഭിച്ചത് 119 വോട്ട്. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയായിരുന്നു പ്രധാനമായും ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം. പ്രസിഡൻറായിരുന്ന സി.എച്ച്. റഷീദും, ജന. സെക്രട്ടറിയായിരുന്ന ഇ.പി. കമറുദ്ദീൻ വിഭാഗവും തമ്മിലായിരുന്നു മത്സരം. പാണക്കാട് ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ സമവായ ശ്രമം നടന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടെടുത്തതോടെ വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ചൊവ്വാഴ്ച അരണാട്ടുകര ടാഗോർ സ​െൻറിനറി ഹാളിലായിരുന്നു വോട്ടെടുപ്പ്. പി.എം. സലീം ഇടുക്കിയായിരുന്നു വരണാധികാരി. മറ്റ് ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കാനായി പാണക്കാട് തങ്ങളുടെ തീരുമാനത്തിനായി മാറ്റി. ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രവർത്തകർ ഇവരുടെ പടം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.