ചരക്കു നീക്കം: ഇ^വേ ബിൽ പരിധിയിൽ നിന്ന് ഒഴിവാക്കണം ^വ്യാപാരി വ്യവസായി കോൺഫെഡറേഷൻ

ചരക്കു നീക്കം: ഇ-വേ ബിൽ പരിധിയിൽ നിന്ന് ഒഴിവാക്കണം -വ്യാപാരി വ്യവസായി കോൺഫെഡറേഷൻ തൃശൂർ: സംസ്ഥാനത്തിനകത്തെ ചരക്കു നീക്കത്തെ ഇ--വേ ബിൽ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതലാണ് ഇ--വേ ബിൽ നടപ്പാക്കുന്നത്. ഇ--വേ ബില്ലിലൂടെ സ്റ്റോക്കായി വരുന്ന അന്തർസംസ്ഥാന ചരക്കുകൾ കടയിലേക്കോ ഗോഡൗണിലേക്കോ നീക്കുമ്പോൾ വീണ്ടും ഇ--വേ ബിൽ തയ്യാറാക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുമെന്ന് കൺവീനർ ബിന്നി ഇമ്മട്ടി പറഞ്ഞു. വിതരണക്കാർ, മരുന്നുവിതരണക്കാർ, ചെറുകിട ഉൽപാദകർ തുടങ്ങിയവർക്ക് ചരക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇ-വേ ബിൽ തടസ്സമാകും. ഇത് വ്യാപാരമേഖലയെ സ്തംഭിപ്പിക്കും. 100 കി.മീറ്റർ ചരക്കുനീക്കത്തിന് ഒരു ദിവസം മാത്രം അനുവദിച്ച വ്യവസ്ഥ അശാസ്ത്രീയമാണ്. വാഹനത്തി​െൻറ കേടുപാട്, അപകടം, ചരക്കിന് സംഭവിക്കാവുന്ന ലീക്കേജ്പാകപ്പിഴകൾ എന്നിവ മൂലം ചരക്കു നീക്കത്തിന് താമസമുണ്ടാവാം. അതിനാൽ ഒരു ദിവസം എന്ന വ്യവസ്ഥ ബാധകമല്ല എന്ന് നിബന്ധനകളിൽ ഉൾപ്പെടുത്തണം. പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്രസർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി.എസ്. ജോഷി, കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് വാര്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.