പഴയ തലമുറ ബാങ്കുകൾ കൈയടക്കാനുള്ള ശ്രമം ചെറുക്കണം ^എ.​െഎ.ബി.ഒ.എ

പഴയ തലമുറ ബാങ്കുകൾ കൈയടക്കാനുള്ള ശ്രമം ചെറുക്കണം -എ.െഎ.ബി.ഒ.എ തൃശൂർ: പഴയ തലമുറ സ്വകാര്യ ബാങ്കുകളെ കൈയടക്കാൻ മൂലധന ശക്തികളും അവർക്ക് ഒത്താശ ചെയ്യുന്നവരും നടത്തുന്ന ശ്രമം പ്രതിരോധിക്കാൻ ഇടപാടുകാരുടെയും ജീവനക്കാരുടെയും സമൂഹത്തി​െൻറയും കൂട്ടായ്മ വേണമെന്ന് ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി യോഗം വിലയിരുത്തി. നിർദിഷ്ട എഫ്.ആർ.ഡി.െഎ ബിൽ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കും. നോട്ട് നിരോധനവും ജി.എസ്.ടിയും വരുത്തിയ സാമ്പത്തിക പ്രതിസന്ധിയുടെ ദുരന്തം അനുഭവിക്കുന്നവരുടെ മേൽ മറ്റൊരു കനത്ത ആഘാതം ഏൽപിക്കാനാണ് നീക്കം. ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധിപ്പിക്കാൻ ബാങ്ക് ജീവനക്കാരുടെ െഎക്യവേദി നേതൃപരമായ പങ്ക് വഹിക്കണം. വിവിധ ആവശങ്ങൾ ഉന്നയിച്ച് ലോക്സഭ സ്പീക്കർക്ക് ബാങ്ക് ജീവനക്കാർ നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പു ശേഖരണം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഡി. ഗോപിനാഥ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.