ബാലസാഹിത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ 10 പുസ്​തകങ്ങൾ പ്രകാശനം ചെയ്​തു

തൃശൂർ: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. തൃശൂർ വിവേകോദയ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രഭാകരൻ പഴശ്ശി പ്രകാശനം നിർവഹിച്ചു. ബാലസാഹിത്യ കൃതികള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്ന് പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. കുട്ടികളുടെ മനസ്സ് വായിക്കാനും അവര്‍ക്ക് വേണ്ടതെന്തെന്ന് അറിയാനും കെല്‍പ്പുള്ളവരാണ് ബാലസാഹിത്യ രചയിതാക്കള്‍. കുട്ടികള്‍ക്ക് വേണ്ടി എഴുതുകയെന്നത് അത്യന്തം ശ്രമകരമാണ്. അത്തരക്കാർക്ക് ശ്രദ്ധ കിട്ടുന്നില്ല. നരേന്ദ്രനാഥിനെപ്പോെല പ്രഗത്ഭരായ എഴുത്തുകാര്‍ വിസ്മൃതിയിലാണ്ടു. ബാലസാഹിത്യ രചയിതാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പ്രസാധകർക്ക് കഴിയുംമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിന്‍സിപ്പല്‍ എൻ. വേണുഗോപാലന്‍, സാഹിത്യകാരി സിന്ധു സാജന്‍, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എ. ആനന്ദന്‍, പ്രധാനാധ്യാപകൻ രാജേഷ് വര്‍മ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.