മാലിന്യ സംഭരണ പദ്ധതി തുടങ്ങി

വടക്കേക്കാട്: പഞ്ചായത്തിലെ ആദ്യ ഖരമാലിന്യ സംഭരണ കേന്ദ്രം ആറാം വാഡിൽ പ്രവർത്തനം തുടങ്ങി. ജനകീയ വികസന സമിതി 70 വീടുകളിൽ വിതരണം ചെയ്ത ചാക്കുകളിൽ നിക്ഷേപിക്കുന്ന മാലിന്യം മടത്തില കായിലെ സംഭരണ കേന്ദ്രത്തിൽ തരംതിരിച്ച് ജില്ലയിലെ സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും. അടുത്ത ഘട്ടത്തിൽ വാർഡിലെ മുഴുവൻ വീടുകെളയും പദ്ധതിയിൽ ഉൾപ്പെടുത്തും. പഞ്ചായത്ത് തലത്തിൽ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ ശ്രമം നടത്തുമെന്ന് വാർഡ് അംഗം സിന്ധു മനോജ് പറഞ്ഞു. സമിതി പ്രവർത്തകരായ കൊച്ചനൂർ ടി. ഭാസ്കരൻ, പി.കെ. സത്യൻ, അൻവർ, ബൈജു കണ്ടമ്പുള്ളി, മനോജ്, പ്രകാശൻ, ജിതേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വ്യാഴാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമീഷൻ അംഗം ഫൈസൽ കലാപ്രതിഭകെളയും ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര കായിക താരങ്ങെളയും ആദരിക്കും. വിരമിക്കുന്ന അധ്യാപകർക്ക് ഡി.ഇ.ഒ മല്ലിക ഉപഹാരം നൽകും. ചിത്രകാരൻ ഗായത്രി മുഖ്യപ്രഭാഷണം നടത്തും. ആഘോഷ ഭാഗമായി ബുധനാഴ്ച ദേശീയ, -സംസ്ഥാന ജേതാക്കൾ അണിനിരക്കുന്ന വിജയഭേരി വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.