എസ്​.ബി.​െഎ പെൻഷനേഴ്​സ്​ അസോസിയേഷൻ കുടുംബസംഗമം നാളെ

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കുടുംബസംഗമവും സർഗോത്സവവും ശനിയാഴ്ച ഒമ്പതിന് തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ പൊലീസ് െഎ.ജി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം.ആർ. ജനാർദനൻ അധ്യഷത വഹിക്കും. 80 കഴിഞ്ഞ പെൻഷൻകാരെയും കലാ-സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും ആദരിക്കും. അസോസിയേഷ​െൻറ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സ​െൻററിലേക്ക് വാങ്ങിയ ഒാഡിയോ-വീഡിയോ പ്രോജക്ടർ െഎ.ജി കൈമാറും. ഉച്ചക്ക് രണ്ടിന് ഡോ. ടി. ഗോവിന്ദൻ ഉണ്ണി ഹൃദ്രോഗ ബോധവത്കരണ ക്ലാസെടുക്കും. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളുണ്ട്. എം.ആർ. ജനാർദനൻ, സെക്രട്ടറി ടി.ടി. ബാലകൃഷ്ണൻ, ട്രഷറർ വി.ജി. ചിദംബരൻ, സർഗോത്സവ സമിതി ചെയർമാൻ പി. ബാലചന്ദ്രൻ, കമ്മിറ്റി അംഗം പി. ജനാർദനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.