ഇസ്‌റ വിമൻസ് കോളജിൽ പുതിയ കോഴ്‌സുകൾ

വാടാനപ്പള്ളി: ഇസ്‌റ വിമൻസ് കോളജിൽ അടുത്ത അധ്യയന വർഷം കൂടുതൽ കോഴ്‌സ് ആരംഭിക്കും. ഇസ്‌ലാമിക വിഷയങ്ങളിൽ ആലിമ ബിരുദം നൽകുന്ന പഞ്ചവത്സര കോഴ്സാണ് പ്രധാനം. പ്ലസ്വൺ, പ്ലസ്ടു (ഹ്യുമാനിറ്റീസ്), ബി.എ (ഇംഗ്ലീഷ് / അറബിക്) എന്നിവ ഇതോടൊപ്പം ബന്ധിപ്പിക്കും. അഞ്ച് വർഷംകൊണ്ട് യൂനിവേഴ്സിറ്റി ഡിഗ്രിയും ഇസ്‌ലാമിക വിഷയങ്ങളിൽ ആലിമ ബിരുദവും ലഭിക്കും. ദ്വിവത്സര ഹാദിയ കോഴ്‌സിൽ കോമേഴ്സിനോടൊപ്പം ഹ്യുമാനിറ്റീസും കൂടി ഉൾപ്പെടുത്തും. ഡിഗ്രി കോഴ്‌സിലേക്ക് ബി കോമിനോടൊപ്പം ബി.എ (ഇംഗ്ലീഷ് ആൻഡ് അറബിക്) ഉൾപ്പെടുത്തും. മുതിർന്ന സ്ത്രീകൾക്കായി ആഴ്‌ചയിൽ രണ്ടുദിവസം നടത്തുന്ന ഇസ്‌ലാമിക് ഡിപ്ലോമ കോഴ്സും ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.