കൗൺസിലറെ എ.എം.വി.​െഎ കൈയേറ്റം ചെയ്​തെന്ന്​; കൗൺസിലിൽ പ്രതിഷേധം

തൃശൂർ: തൃശൂർ ആർ.ടി ഓഫിസിലെത്തിയ കൗൺസിലറെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് പരാതി. തൃശൂർ കോർപറേഷനിലെ സി.പി.എം കൗൺസിലർ സി.പി. പോളിയെ ആണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജി ബക്കർ മോശമായി പെരുമാറുകയും ൈകയേറ്റം നടത്തുകയും ചെയ്തത്. ഉദ്യോഗസ്ഥ​െൻറ നടപടിയെ കോർപറേഷൻ കൗൺസിൽ യോഗം അപലപിച്ചു. ജനപ്രതിനിധിയോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് സഭ ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ആർ.ടി ഓഫിസിനെയും സർക്കാറിനെയും കൗൺസിലിനുള്ള പ്രതിഷേധം അറിയിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഒരു പൊലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയ വിഷയം കൗൺസിൽ ചർച്ച ചെയ്തതും മുഖ്യമന്ത്രിക്ക് പരാതി നൽകിയതി​െൻറ അടുത്ത ദിവസം നടപടിയുണ്ടായതും ബി.ജെ.പി കൗൺസിലർ വിൻഷി അരുൺകുമാർ കൗൺസിലിനെ ഒാർമിപ്പിച്ചു. ഇതേ നടപടി ഇക്കാര്യത്തിലും വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രിയെയും സർക്കാറിനെയും അറിയിക്കുമെന്ന് മേയർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.