വീടുകളിൽ വീണ്ടും അടയാളം പതിച്ച്​ മോഷ്​ടാക്കൾ

വടക്കേക്കാട്: മോഷണം നടത്താനായി വീടുകളിൽ അടയാളങ്ങൾ പതിച്ചതായി വീണ്ടും കണ്ടെത്തിയതോടെ വടക്കേക്കാെട്ട കുടുംബങ്ങൾ ഭീതിയിൽ. കൗക്കാനപ്പെട്ടിയിൽ കുരിക്കൾ പറമ്പിൽ ഇസ്മായിലി​െൻറ വീട്ടിലെ ജനൽ ചില്ലിലാണ് ചൊവ്വാഴ്ച രാസപദാർഥം കൊണ്ട് ചതുരാകൃതിയിൽ അടയാളം വെച്ചതായി കണ്ടത്. അകത്ത് നിന്ന് നോക്കുമ്പോൾ ചില്ലിൽ അടയാളം കാണാനില്ല . ഇസ്മായിൽ ഗൾഫിലാണ്. ഭാര്യയും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. പ്രദേശത്ത് തിങ്കളാഴ്ച രാത്രി അപരിചിതർ ചുറ്റിക്കറങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. വാർഡംഗം ഷാനിത കരിം വടക്കേക്കാട് പൊലീസിൽ പരാതി നൽകി. വൈലത്തൂരിലും കഴിഞ്ഞ ദിവസം ചില വീടുകളുടെ ജനലിൽ കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടിരുന്നു. ചില വീടുകളിൽ മോഷണശ്രമമുണ്ടായി. നാട്ടുകാർ അറിഞ്ഞതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് രാത്രി നിരീക്ഷണം നടത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.