നിർബന്ധിത മതം മാറ്റമെന്ന പരാതി: നടപടി അറിയിക്കണമെന്ന്​ ഹൈകോടതി

നിർബന്ധിത മതം മാറ്റമെന്ന പരാതി: നടപടി അറിയിക്കണമെന്ന് ഹൈകോടതി കൊച്ചി: നിർബന്ധിച്ച് മതം മാറ്റി വിദേശത്തേക്ക് കടത്തി െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന് ആരോപിക്കുന്ന യുവതിയുടെ പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. ബംഗളൂരുവിൽ വിദ്യാഭ്യാസകാലത്ത് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്ലിം യുവാവ് നിർബന്ധിത മത പരിവർത്തനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിൽ സ്ഥിര താമസക്കാരിയായ മലയാളി യുവതി നൽകിയ ഹരജിയിലാണ് ഉത്തരവ്. പത്തനംതിട്ട പൊലീസിൽ പരാതി നൽകിയെന്നും മൊഴിയെടുത്തെന്നും യുവതിയുെട അഭിഭാഷകൻ അറിയിച്ച പശ്ചാത്തലത്തിലാണ് സർക്കാറിനോട് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ജനുവരി 29നകം റിപ്പോർട്ട് നൽകണം. ബംഗളൂരുവിൽ മുഹമ്മദ് റിയാസെന്ന യുവാവുമായി അടുപ്പത്തിലായശേഷം അയാളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി ഹരജിയിൽ സൂചിപ്പിച്ചിരുന്നു. ഇതി​െൻറ ദൃശ്യങ്ങൾ കാട്ടി പിന്നീടും പലതവണ പീഡിപ്പിച്ചു. പിന്നീട് ത​െൻറ പേര് മാറ്റി വ്യാജ ആധാർ കാർഡുണ്ടാക്കി കർണാടക ഹെബ്ബലിലെ മാര്യേജ് ഒാഫിസറുടെ ഒത്താശയോടെ വിവാഹം നടത്തി. ഇതിന് ശേഷം മദ്റസയിൽ ചേർത്ത് മതം പരിശീലിപ്പിച്ചു. പിന്നീട് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയ തന്നെ അവിടെ ലൈംഗിക അടിമയാക്കി മാറ്റാൻ ശ്രമിച്ചു. ഒക്ടോബർ മൂന്നിന് സിറിയയിലേക്ക് പോകാൻ റിയാസ് ഒരുക്കം നടത്തുന്നതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ട് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. സംഭവത്തിൽ എൻ.െഎ.എ അന്വേഷണം വേണമെന്നും ത​െൻറ യഥാർഥ പേരിൽ ആധാർ കാർഡ് അനുവദിക്കണമെന്നും വിവാഹം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.