വ്യാജ അപ്പീൽ: അധ്യാപക സംഘടന നേതാവിന് പങ്കെന്ന് സൂചന

തൃശൂർ: കലോത്സവത്തിൽ ബാലാവകാശ കമീഷ​െൻറ വ്യാജ അപ്പീലുകൾ എത്തിയതിന് പിന്നിൽ അധ്യാപക സംഘടന നേതാവിന് പങ്കെന്ന് സൂചന. ബാലാവകാശ കമീഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇക്കാര്യം നടന്നതെന്നാണ് അന്വേഷണസംഘത്തി​െൻറ വിലയിരുത്തൽ. തിരുവനന്തപുരം കേന്ദ്രീകരിച്ച് വിവിധ ജില്ലകളിൽ നേതാവി​െൻറ നേതൃത്വത്തിൽ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്രേ. മാത്രമല്ല, വിവിധ ജില്ലകളിലെ കലോത്സവ കോഒാഡിനേറ്റർമാരും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ രണ്ടുവർഷം വ്യാജ അപ്പീൽ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്ത കമീഷ​െൻറ നിലപാട് വിവാദമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ കണ്ടെത്തിയത് പൊതു വിദ്യാഭ്യാസ വകുപ്പ് ബാലാവകാശ കമീഷ​െൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. കഴിഞ്ഞതവണ കണ്ണൂരിലും വ്യാപകരീതിയില്‍ വ്യാജ അപ്പീല്‍ വന്നിരുന്നു. എന്നിട്ടും കമീഷൻ നടപടിയെടുത്തില്ല. പൊതു വിദ്യാഭ്യാസ വകുപ്പും മുൻകരുതലെടുത്തില്ല. കമീഷൻ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ വിദ്യാഭ്യാസവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇങ്ങനെയാണ് വ്യാജ അപ്പീലിന് സഹായിക്കുന്നവരെ കണ്ടെത്തിയത്. ഇക്കുറി മാധ്യമങ്ങൾ ഇടപെട്ടതോടെ ബാലാവകാശ കമീഷൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കമീഷനിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ നിരീക്ഷണത്തിലാണ്. വിദ്യാഭ്യാസവകുപ്പിലെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.