സർക്കാറിെൻറ വികസന പദ്ധതികൾ വടക്കാഞ്ചേരി നഗരസഭ അട്ടിമറിക്കുന്നു: എം.എൽ.എ

വടക്കാഞ്ചേരി: സംസ്ഥാന സർക്കാറി​െൻറ വികസന പദ്ധതികൾ വടക്കാഞ്ചേരി നഗരസഭ അട്ടിമറിക്കുകയാണെന്ന് അനിൽ അക്കര എം.എൽ.എ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നഗരസഭ അട്ടിമറിക്കുകയാണ്. സർക്കാർ അനുവദിച്ച ഫണ്ട് പോലും െചല വഴിക്കാനായിട്ടില്ല. ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അനിൽ പറഞ്ഞു. നഗരസഭയിൽ സമ്പൂർണ എൽ.ഇ.ഡി വഴിവിളക്ക് പദ്ധതി നടപ്പാക്കണമെന്നും ജനദ്രോഹ നയങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ രാപകൽ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുര്യൻ, ജോസ് വള്ളൂർ, എൻ.ആർ. സതീശൻ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.എ. സാബു, പി.വി. നാരായണസ്വാമി, എൻ.ആർ. രാധാകൃഷ്ണൻ, സി.എ. ശങ്കരൻ കുട്ടി, ജയൻ മംഗലം, നാസർ മങ്കര, സിന്ധു സുബ്രഹ്മണ്യൻ, ടി.വി. സണ്ണി, എസ്.എ.എ ആസാദ്, ടി.എസ്. മായാദാസ്, അഭിലാഷ് പ്രഭാകർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.